ബിഷപ് ഡോ. എബ്രഹാം ചാക്കോക്ക് വിമാനത്താവളത്തിൽ നൽകിയ സ്വീകരണം
Posted On
date_range Updated On
date_range ബിഷപ് ഡോ. എബ്രഹാം ചാക്കോക്ക് സ്വീകരണം
കുവൈത്ത് സിറ്റി: സെന്റ് തോമസ് ഇവാഞ്ചലിക്കൽ സഭയുടെ ബിഷപ് ഡോ. എബ്രഹാം ചാക്കോ ഹൃസ്വ സന്ദർശനത്തിനായി കുവൈത്തിലെത്തി. ഇടവക വികാരി എൻ.എം. ജെയിംസും കമ്മിറ്റി അംഗങ്ങളും ചേർന്നു ബിഷപ്പിനെ വിമാനത്താവളത്തിൽ സ്വീകരിച്ചു.
വെള്ളിയാഴ്ച വൈകീട്ട് നടക്കുന്ന ഇടവക ക്രിസ്മസ് കാരളിൽ ‘ഗ്ലോറിയ -2022’ അദ്ദേഹം ക്രിസ്മസ് സന്ദേശം നൽകും. 23 മുതൽ 31 വരെ നടക്കുന്ന ഇടവകയുടെ വിവിധ മീറ്റിങ്ങുകൾക്കും നേതൃത്വം നൽകും. ഡിസംബർ 25ന് ക്രിസ്മസ് ആരാധനക്ക് മുഖ്യ കാർമികത്വം വഹിക്കും. ഇടവക സ്വീകരണത്തിലും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.