കുവൈത്ത് സിറ്റി: കുവൈത്തില്‍ പക്ഷിപ്പനി പടരുന്നതായ ലോക മൃഗാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നാലു രാജ്യങ്ങളില്‍നിന്നുകൂടി പൗള്‍ട്രി ഉല്‍പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചു.
ജര്‍മനി, ഹംഗറി, ജപ്പാന്‍, ഡെന്മാര്‍ക്ക് എന്നിവിടങ്ങളില്‍നിന്നുള്ള ഇറക്കുമതിക്കാണ് വാണിജ്യവ്യവസായ മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്. ഈ രാജ്യങ്ങളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണം.
കഴിഞ്ഞദിവസം അഞ്ചുരാജ്യങ്ങളില്‍നിന്ന് കോഴി, താറാവ് ഇറക്കുമതി വിലക്കിയിരുന്നു. തുനീഷ്യ, സെര്‍ബിയ, ബള്‍ഗേറിയ, യുക്രെയ്ന്‍, റുമേനിയ രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതിക്കാണ് നേരത്തേ വിലക്ക് ഏര്‍പ്പെടുത്തിയത്. ജീവനുള്ളതും ശീതീകരിച്ചതുമായ കോഴികള്‍, അലങ്കാര പക്ഷികള്‍, മുട്ട തുടങ്ങിയവക്ക് നിയമം ബാധകമാണ്.
അതേസമയം, നിലവില്‍ വിപണിയിലുള്ള മാംസ ഉല്‍പന്നങ്ങള്‍ക്ക് വിലക്ക് ബാധകമല്ളെന്നും പാകം ചെയ്ത് ഉപയോഗിക്കുന്നതിനാല്‍ പേടിക്കേണ്ടതില്ളെന്നും മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. താറാവുകളിലും വാത്തപ്പക്ഷികളിലുമാണ് രോഗം പടരുന്നതെന്നും ജഹ്റയില്‍ 140 ഓളം പക്ഷികളെ ചത്തനിലയില്‍ കണ്ടത്തെിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സുലൈബിയ പ്രദേശത്തെ പൗള്‍ട്രി ഫാമുകളിലാണ് മാരകമായ എച്ച്5 എന്‍8 ബാധ കണ്ടത്തെിയതായി ലോക മൃഗാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയത്. താറാവുകള്‍ വാത്തപ്പക്ഷികള്‍, വാളന്‍ കോഴികള്‍ തുടങ്ങിയ വളര്‍ത്തുപക്ഷികളാണ് വൈറസ് ബാധിച്ചു ചത്തത്.
രോഗംപടരാതെ സൂക്ഷിക്കുന്നതിന്‍െറ ഭാഗമായി വൈറസ് ബാധ നിയന്ത്രിക്കുന്നതിന് കുവൈത്ത് കാര്‍ഷിക മത്സ്യ വികസന അതോറിറ്റിയുടെ നേതൃത്വത്തില്‍ അടിയന്തര നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.