കുവൈത്ത് സിറ്റി: വിമാനത്താവളം, കര അതിർത്തി ചെക്പോസ്റ്റുകൾ, തുറമുഖം എന്നിവിടങ്ങളിൽ ബയോമെട്രിക് ഫിംഗർ പ്രിന്റിങ് എടുക്കാനുള്ള സൗകര്യം ഇനി ഉണ്ടാകില്ല. ബയോമെട്രിക് പൂർത്തിയാക്കാത്തവർ വിവിധ ഗവർണറേറ്റുകളിലുളള പേഴ്സനൽ ഐഡന്റിഫിക്കേഷൻ സെന്ററുകളിൽ എത്തി ഈ സേവനം പൂർത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യത്തുനിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് ബയോമെട്രിക് പൂർത്തിയാക്കൽ നിർബന്ധമാണ്. യാത്ര തീയതിക്ക് മുമ്പ് പേഴ്സനൽ ഐഡന്റിഫിക്കേഷൻ സെന്ററുകളിൽ എത്തി നടപടികൾ പൂർത്തിയാക്കണമെന്ന് മന്ത്രാലയം പൗരന്മാരോടും പ്രവാസികളോടും അഭ്യർഥിച്ചു. ഇത് യാത്രക്കിടെയുള്ള സങ്കീർണതകളും തടസ്സങ്ങളും ഒഴിവാക്കാൻ സഹായിക്കുമെന്നും ഉണർത്തി.
വിമാനത്താവളം, കര, കടൽ ചെക്പോസ്റ്റുകൾ എന്നിവിടങ്ങളിൽ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനും യാത്രക്കാരുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനം. ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കാത്തവർ കൂടുതലായി എത്തുന്നത് ഈ കേന്ദ്രങ്ങളിൽ തിരക്കും കാലതാമസവും ഉണ്ടാകുന്നതായും മന്ത്രാലയം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.