കുവൈത്ത് സിറ്റി: യാത്രക്ക് മുന്നോടിയായി ബയോമെട്രിക് ഡേറ്റ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്കാര്‍ ‘മെറ്റ’ പ്ലാറ്റ്ഫോമിലൂടെയോ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ അപ്പോയ്ന്റ്മെന്റുകൾ ബുക്ക് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് അഞ്ചിടങ്ങളിലായാണ് ബയോമെട്രിക് പരിശോധന കേന്ദ്രങ്ങള്‍ ആരംഭിച്ചത്. നിലവിലുള്ള കേന്ദ്രങ്ങൾക്ക് പുറമെ കൂടുതൽ പരിശോധന കേന്ദ്രങ്ങൾ സ്ഥാപിക്കാനും മന്ത്രാലയം ആലോചിക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ ബയോമെട്രിക് പരിശോധനയില്ലാതെ യാത്ര പുറപ്പെടാമെന്നും എന്നാല്‍, രാജ്യത്തേക്ക് തിരികെ പ്രവേശിക്കുമ്പോള്‍ ബയോമെട്രിക് ഡേറ്റ രജിസ്റ്റര്‍ ചെയ്യണമെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് 18 വയസ്സിന് മുകളിലുള്ള സ്വദേശികളും പ്രവാസികളുമായവര്‍ രാജ്യത്തേക്ക് പ്രവേശിക്കുമ്പോള്‍ ബയോമെട്രിക് സ്കാനിങ്ങിന് വിധേയമാകണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയത്. കണ്ണുകളും മുഖവും കൈവിരലുകളും ഇതുവഴി സ്കാൻ ചെയ്യും. സുരക്ഷ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ആഭ്യന്തര മന്ത്രാലയം നടപ്പാക്കുന്ന ബഹുമുഖ പദ്ധതിയുടെ ഭാഗമായാണ് ബയോമെട്രിക് സ്ക്രീനിങ് നടപ്പാക്കിയത്. കര, വ്യോമ, കടൽ അതിർത്തി വഴി കുവൈത്തിലേക്ക് പ്രവേശിക്കുന്നവർക്ക് പരിശോധന നിർബന്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.