കുവൈത്ത് സിറ്റി: കുവൈത്തിൽ ബാർബർ ഷോപ്പുകളും സലൂണുകളും ചൊവ്വാഴ്ച മുതൽ തുറക്കും. താടി വടിക്കലിനും മസാജിനും സ്ക്രബ്ബിങ്ങിനും മേക്കപ്പിനും പുരികം ഡൈ ചെയ്യുന്നതിനും അനുമതിയില്ല. ഒാരോ ഉപഭോക്താവിനും സേവനം നൽകിയ ശേഷം തൊഴിലുപകരണങ്ങൾ അണുവിമുക്തമാക്കണം, സാമൂഹിക അകലം പാലിക്കപ്പെടണം, ഉപഭോക്താക്കൾ സ്ഥാപനത്തിന് അകത്തുള്ള സമയത്തെല്ലാം മാസ്ക് ധരിക്കണം, ജീവനക്കാർ പ്ലാസ്റ്റിക് ഫേസ് ഷീൽഡും സ്ലീവുകളും കയ്യുറയും ധരിക്കണം, സലൂണിനകത്ത് സീറ്റുകളിലോ കാത്തിരിപ്പ് സ്ഥലത്തോ മാസികകളോ പത്രമോ വെക്കാൻ പാടില്ല, ജോലിഉപകരണങ്ങളായി കഴിയുന്നിടത്തോളം ഒറ്റത്തവണ ഉപയോഗിക്കുന്ന സാധനങ്ങളെ ആശ്രയിക്കണം, സ്റ്റെറിലൈസറും ടിഷ്യൂ പേപ്പറും ഗാർബേജ് ബാഗും കരുതണം, സ്ഥാപനത്തിന് അകത്ത് ഭക്ഷണം കഴിക്കാനോ പാനീയങ്ങൾ കുടിക്കാനോ പാടില്ല. കസേരയും വാതിൽപിടിയും പോലെയുള്ള നിരന്തരം തൊടുന്ന സ്ഥലങ്ങൾ പ്രത്യേകം ശ്രദ്ധിക്കുകയും സാനിറ്റൈസർ ഉപയോഗിച്ച് തുടക്കുകയും വേണം, ജീവനക്കാർ ദിവസവും രോഗലക്ഷണങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കണം, ജീവനക്കാരുടെ ശരീര താപനില അടയാളപ്പെടുത്തണം, ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർ പരിശോധനക്കെത്തുേമ്പാൾ ഇത് കാണിക്കണം, ശുചിത്വം ഉറപ്പുവരുത്തണം, രോഗ സംശയമുള്ള ഉപഭോക്താക്കളെ കൈകാര്യം ചെയ്യേണ്ടതെങ്ങനെ എന്നത് സംബന്ധിച്ച് ജീവനക്കാർക്ക് മാർഗനിർദേശംനൽകണം, പഴക്കംചെന്ന രോഗങ്ങൾ ഉള്ളവർ അടച്ചിട്ട സ്ഥലങ്ങളിൽ ക്ലോറിൻ ഉപയോഗിക്കുന്നത് ഒഴിവാക്കണം, എയർ കണ്ടീഷനിങ് ഫിൽറ്ററും വെൻറിലേഷൻ സംവിധാനവും ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും വേണം, പരിശോധനക്കെത്തുന്ന ഉദ്യോഗസ്ഥർക്ക് സൗകര്യം ചെയ്തുകൊടുക്കണം തുടങ്ങിയ മാർഗനിർദേശങ്ങളും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.