ബാങ്കിങ്​ തട്ടിപ്പ്​: ജാഗ്രത വേണമെന്ന്​ ആഭ്യന്തര മന്ത്രാലയം

കുവൈത്ത്​ സിറ്റി: ബാങ്കിങ്​ തട്ടിപ്പുകളെക്കുറിച്ച്​ ജാഗ്രത പുലർത്തണമെന്ന്​ കുവൈത്ത്​ ആ​ഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്​ നൽകി. ബാങ്കിൽനിന്ന്​ എന്ന പേരിൽ എസ്​.എം.എസും ഇ -മെയിലുകളും ഇൻറർനാഷനൽ ​കാളുകളും ധാരാളം വരുന്നുണ്ട്​. വ്യക്​തിഗത വിവരങ്ങളും ബാങ്ക്​ അക്കൗണ്ട്​ വിവരങ്ങളും ഇത്തരക്കാർക്ക്​ നൽകരുതെന്ന്​ ആഭ്യന്തര മന്ത്രാലയം ​വാർത്താക്കുറിപ്പിൽ പൊതുജനങ്ങളോട്​ ആവശ്യപ്പെട്ടു. ബാങ്ക്​ അക്കൗണ്ട്​ വിവരങ്ങൾ ആർക്കും നൽകരുതെന്നും ബാങ്കിൽനിന്ന്​ ഇത്തരത്തിൽ സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെട്ട്​ വിളിക്കാറില്ലെന്നും സൈബർ ക്രൈം വകുപ്പ്​ അറിയിച്ചു. 

ബാങ്ക്​ അക്കൗണ്ട്​ നമ്പർ, പാസ്​വേഡ്​, ക്രെഡിറ്റ്​ കാർഡ്​ സംബന്ധിച്ച വിവരങ്ങൾ എന്നിവ ബാങ്കിൽനിന്ന്​ എന്ന വ്യാജേന ആവശ്യപ്പെടുന്നതായ വിവരത്തി​​െൻറ അടിസ്ഥാനത്തിൽ നേരത്തെ സെൻട്രൽ ബാങ്കും ഉപഭോക്​താക്കൾക്ക്​ മുന്നറിയിപ്പ്​ നൽകിയിരുന്നു. നൂതന തട്ടിപ്പ്​ രീതികൾക്കെതിരെ ജാഗ്രത പാലിക്കാൻ തദ്ദേശീയ ബാങ്കുകൾക്ക്​ കുവൈത്ത്​ സെൻട്രൽ ബാങ്ക്​ നേരത്തെ മുന്നറിയിപ്പ്​ നൽകി​. വിവിധ ലോക രാജ്യങ്ങളിൽ സാമ്പത്തികതട്ടിപ്പിന്​ റാക്കറ്റ്​ പ്രവർത്തിക്കുന്നതായി ഇൻറർപോൾ ​ജനറൽ സെക്ര​േട്ടറിയറ്റ്​ നൽകിയ മുന്നറിയിപ്പി​​െൻറ അടിസ്ഥാനത്തിലാണിത്​. അന്താരാഷ്​ട്ര റാക്കറ്റ്​ നടത്തി വരുന്ന തട്ടിപ്പ്​ രീതികൾ സംബന്ധിച്ച വിവരങ്ങളും ബാങ്കുകൾക്ക്​ നൽകിയിട്ടുണ്ട്​.

Tags:    
News Summary - banking-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.