Posted On
date_range Updated On
date_range കുവൈത്തിൽ എട്ടിന് ബാങ്കുകൾക്ക് അവധി
കുവൈത്ത് സിറ്റി: ഇസ്റാഅ് മിഅ്റാജ് എന്നിവയുടെ ഭാഗമായി ഫെബ്രുവരി എട്ടിന് രാജ്യത്തെ ബാങ്കുകൾക്ക് ഔദ്യോഗിക അവധി. ഇതുസംബന്ധിച്ച് സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് (സി.ബി.കെ) സർക്കുലർ പുറപ്പെടുവിച്ചതായി കുവൈത്ത് ബാങ്കിങ് അസോസിയേഷൻ (കെ.ബി.എ) അറിയിച്ചു.
വെള്ളി, ശനി ദിവസങ്ങൾ പതിവ് അവധി ആയതിനാൽ ഫെബ്രുവരി 11 ഞായറാഴ്ചയാകും എല്ലാ ബാങ്കുകളും പ്രവർത്തനം പുനരാരംഭിക്കുകയെന്നും കെ.ബി.എ അറിയിച്ചു. ഫെബ്രുവരി എട്ടിന് പൊതു അവധിയായി സിവിൽ സർവീസ് കമീഷൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.