കുവൈത്ത് സിറ്റി: രാജ്യത്തെ സ്കൂളുകളിൽ ലോഹ വാട്ടർബോട്ടിലുകൾക്ക് നിരോധനം. ഒരു വിദ്യാർഥി സഹപാഠിയെ ഇത്തരം വാട്ടർബോട്ടിൽ ഉപയോഗിച്ച് ആക്രമിക്കുകയും തീവ്രപരിചരണ വിഭാഗത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തതിനെത്തുടർന്നാണ് നടപടിയെന്ന് അൽ റായി പത്രം റിപ്പോർട്ട് ചെയ്തു.
വിദ്യാഭ്യാസ മന്ത്രാലയമാണ് തീരുമാനം കൈക്കൊണ്ടത്. നേരത്തേ ആൺകുട്ടികൾക്ക് മാത്രമുള്ള ചില സ്കൂളുകളിൽ ലോഹ വാട്ടർബോട്ടിലുകൾക്ക് നിരോധനം ഉണ്ടായിരുന്നു. പുതിയ സംഭവത്തോടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള എല്ലാ വിദ്യാഭ്യാസ തലങ്ങളിലേക്കും നിരോധനം വ്യാപിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.