ഏബൽ അജി (പ്രസി), ശ്രേയ സുരേഷ് (സെക്ര)
Posted On
date_range Updated On
date_range ബാലവേദി കുവൈത്ത് അബൂഖലീഫ മേഖല ഭാരവാഹികൾ
കുവൈത്ത് സിറ്റി: ബാലവേദി കുവൈത്ത് അബൂഖലീഫ മേഖലയിൽ പുതിയ ഭാരവാഹികളായി ഏബൽ അജി (പ്രസി), ശ്രേയ സുരേഷ് (സെക്ര), ധനുശ്രീ ധനേഷ് (വൈസ് പ്രസി), ബ്രസില്ല ബെയ്സിൽ (ജോ. സെക്ര) എന്നിവരെ തിരഞ്ഞെടുത്തു.ഏബൽ അജിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിന് ബ്രസില്ല ബെയ്സിൽ സ്വാഗതം പറഞ്ഞു. മേഖല സെക്രട്ടറി ദേവിക രാജേന്ദ്രൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
കല കുവൈത്ത് ജോയൻറ് സെക്രട്ടറി ജിതിൻ പ്രകാശ് ബാലവേദി കുവൈത്തിനെ കുറിച്ച് വിശദീകരിച്ചു. ബാലവേദി മേഖല രക്ഷാധികാര സമിതി കൺവീനർ കിരൺ ബാബു ഭാരവാഹി നിർദേശം അവതരിപ്പിച്ചു.പുതിയ ഭാരവാഹികൾക്ക് ബാലവേദി കേന്ദ്രരക്ഷാധികാരി സമിതി അംഗങ്ങളായ മണിക്കുട്ടൻ, പി.ആർ. ബാബു എന്നിവർ ആശംസ നേർന്നു. ശ്രേയ സുരേഷ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.