അ​സ​ർ​ബൈ​ജാ​ൻ വി​മാ​നാ​പ​ക​ടം: കു​വൈ​ത്ത് അ​നു​ശോ​ചി​ച്ചു

കുവൈത്ത് സിറ്റി: യാത്രാവിമാനം തകർന്ന് നിരവധി പേർ മരിച്ച സംഭവത്തിൽ കുവൈത്ത് അസർബൈജാൻ സർക്കാറിനോടും ജനങ്ങളോടും സഹതാപവും ഐക്യദാർഢ്യവും അറിയിച്ചു. ദുരന്തത്തിൽ അസർബൈജാൻ സർക്കാറിനും ജനങ്ങൾക്കും ഇരകളുടെ കുടുംബങ്ങൾക്കും ആത്മാർഥമായ അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ബുധനാഴ്ചയാണ് കസാഖിസ്താനിൽ അസർബൈജാൻ എയർലൈൻസിന്റെ യാത്രാവിമാനം തകർന്ന് വീണത്. അപകടത്തിൽ 39 പേർ മരിച്ചു.

അസർബൈജാനിലെ ബകുവിൽനിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട വിമാനമാണ് തകർന്നത്. 62 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന 28 പേർ രക്ഷപ്പെട്ടു.

Tags:    
News Summary - Azerbaijan plane crash: Kuwait condoles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-08 05:08 GMT