അസർബൈജാൻ- അർമീനിയ സമാധാന കരാർ: കുവൈത്ത് സ്വാഗതം ചെയ്തു

കുവൈത്ത് സിറ്റി: അസർബൈജാനും അർമീനിയയും ഒപ്പുവച്ച സമാധാന കരാർ കുവൈത്ത് സ്വാഗതം ചെയ്തു. ചരിത്രപരമായ ഈ നടപടി ഇരു രാജ്യങ്ങളുടെയും കൂടുതൽ സ്ഥിരതക്കും സമൃദ്ധിക്കും കാരണമാകും. ഈ സുപ്രധാന കരാറിലെത്താനുള്ള യു.എസ് മധ്യസ്ഥ ശ്രമങ്ങള അഭിനന്ദിക്കുന്നതായും കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

സംഭാഷണത്തിലൂടെയും സമാധാനപരമായ മാർഗങ്ങളിലൂടെയും സംഘർഷങ്ങൾ പരിഹരിക്കാനുള്ള എല്ലാ പ്രാദേശിക, ആഗോള ശ്രമങ്ങൾക്കും കുവൈത്ത് പിന്തുണ നൽകുന്നതായും മന്ത്രാലയം അറിയിച്ചു.

35 വർഷത്തെ സംഘർഷം അവസാനിപ്പിക്കുന്നതിനായി വെള്ളിയാഴ്ചയാണ് യു.എസ് മധ്യസ്ഥതയിലുള്ള സമാധാന കരാറിൽ അസർബൈജാനും അർമീനിയയും ഒപ്പുവച്ചത്.

Tags:    
News Summary - Azerbaijan-Armenia peace agreement: Kuwait welcomes it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.