കുവൈത്ത് സിറ്റി: ശരാശരി പ്രതിമാസ ശമ്പളം നൽകുന്ന പട്ടികയിൽ കുവൈത്ത് മുന്നിൽ. പട്ടികയിൽ അറബ് ലോകത്ത് നാലാമതും ആഗോളതലത്തിൽ 26ാം സ്ഥാനത്തുമാണ് കുവൈത്ത്. അമേരിക്കൻ മാസികയായ 'സി.ഇ.ഒ വേൾഡ്'ആണ് ഇതുസംബന്ധിച്ച പട്ടിക പ്രസിദ്ധീകരിച്ചത്.
'സി.ഇ.ഒ വേൾഡ്'കണക്ക് പ്രകാരം കുവൈത്തിലെ ശരാശരി പ്രതിമാസ ശമ്പളം 1854.45 ഡോളർ ആണെന്ന് അൽറായി പത്രം റിപ്പോർട്ട് ചെയ്തു. അറബ് ലോകത്തെ പട്ടികയിൽ യു.എ.ഇയാണ് ഒന്നാമത്. ആഗോളതലത്തിൽ യു.എ.ഇ അഞ്ചാം സ്ഥാനവും നേടി. യു.എ.ഇ.യിലെ ശരാശരി പ്രതിമാസശമ്പളം പട്ടിക അനുസരിച്ച്, 3663.27 ഡോളർ ആണ്. അറബ് ലോകത്ത് ഖത്തറാണ് രണ്ടാം സ്ഥാനത്ത്. ആഗോളതലത്തിൽ ഖത്തർ 11ാം സ്ഥാനത്താണ്. ശരാശരി 3168.05 ഡോളറാണ് ഖത്തറിലെ പ്രതിമാസ ശമ്പളം.
1,888.68 ഡോളർ ശരാശരി പ്രതിമാസ ശമ്പളം നൽകുന്ന സൗദി അറേബ്യ പട്ടികയിൽ ലോകത്ത് മൂന്നാമതും ആഗോളതലത്തിൽ 25ാമതുമാണ്. നാലാംസഥാനത്തുള്ള കുവൈത്തിന് പിറകെ അറബ് ലോകത്ത് ബഹ്റൈൻ അഞ്ചാം സഥാനത്തെത്തി.
ആഗോളതലത്തിൽ 28ാം സഥാനമാണ് ബഹ്റൈൻ. 1,728.74, ഡോളറാണ് ശരാശരി പ്രതിമാസ ശമ്പളമായി കണക്കാക്കുന്നത്. ഒമാൻ അറബ് ലോകത്ത് ആറാമതും ആഗോളതലത്തിൽ 30ാം സഥാനത്തുമാണ്.സി.ഇ.ഒ വേൾഡ് അനുസരിച്ച് കുറഞ്ഞ ശരാശരി ശമ്പളമുള്ള അറബ് രാജ്യങ്ങളിൽ ഏറ്റവും പിറകിൽ ഈജിപ്താണ്. ആഗോളതലത്തിൽ 100-ാം സ്ഥാനത്താണ് ഈജിപ്ത്. അൽജീരിയ- 98, തുനീഷ്യ- 96 എന്നിങ്ങനെയാണ് പട്ടികയിൽ സഥാനം.
ഏറ്റവും ചെറിയ ശരാശരി പ്രതിമാസ ശമ്പളവുമായി ശ്രീലങ്ക പട്ടികയുടെ ഏറ്റവും അവസാന സ്ഥാനത്താണ്.
സ്വിറ്റ്സർലൻഡ്, സിംഗപ്പൂർ, ആസ്ട്രേലിയ, അമേരിക്ക, യു.എ.ഇ എന്നിങ്ങനെയാണ് ആഗോളപട്ടികയിൽ മുൻനിരയിലുള്ള രാജ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.