അവന്യൂസ് മാളിലേക്കുള്ള റോഡ്
കുവൈത്ത് സിറ്റി: അവന്യൂസ് മാളിലേക്കുള്ള റോഡ് പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു. ഈ ഘട്ടത്തിൽ ജഹ്റയിലേക്കുള്ള അഞ്ചാമത്തെ റിങ് റോഡിലേക്കുള്ള എക്സിറ്റും സാൽമിയയിലേക്കുള്ള എതിർ യു-ടേണും ഉൾപ്പെടുന്നതയി പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ടേഷൻ വ്യക്തമാക്കി.
രാജ്യത്തുടനീളം റോഡ് പദ്ധതികൾ ഉടനടി നടപ്പാക്കാനുള്ള പൊതുമരാമത്ത് മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്ന് മന്ത്രാലയം ഔദ്യോഗിക വക്താവ് അഹ്മദ് അൽ സലേഹ് അറിയിച്ചു. എല്ലാ പദ്ധതികളും റെക്കോർഡ് സമയത്തിനുള്ളിൽ പൂർത്തീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനും പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പൽ കാര്യ സഹമന്ത്രിയുമായ ഡോ. നൂറ അൽ മഷാന്റെ താൽപര്യവും അദ്ദേഹം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.