സുലൈബിയ കസ്റ്റംസ് വകുപ്പ് ഉദ്യോഗസ്ഥർ സബ്സിഡി ഉൽപന്നങ്ങൾ ഈജിപ്തിലേക്ക് കടത്താനുള്ള ശ്രമം പിടികൂടിയപ്പോൾ
കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വദേശികൾക്ക് സബ്സിഡിയോടെ നൽകുന്ന ഭക്ഷ്യ ഉൽപന്നങ്ങൾ രാജ്യത്തിന് പുറത്തേക്ക് കടത്താനുള്ള ശ്രമം പിടികൂടി. സുലൈബിയ കസ്റ്റംസ് വകുപ്പ് നടത്തിയ പരിശോധനയിലാണ് വൻതോതിൽ റേഷൻ ഉൽപന്നങ്ങൾ പിടികൂടിയത്. പിടികൂടിയതിൽ അരി, പരിപ്പ്, പഞ്ചസാര, വെജിറ്റബിൾ ഓയിൽ, പാൽപ്പൊടി, ശിശുക്കളുടെ പാൽ (ബേബി മിൽക്ക്), . ടൊമാറ്റോ പേസ്റ്റ് എന്നിവ ഉൾപ്പെടുന്നു. ഈജിപ്തിലേക്കാണ് കടത്താൻ ശ്രമിച്ചത്.
കുവൈത്ത് ഭരണകൂടം സബ്‍സിഡി നല്‍കുന്ന റേഷന്‍ ഭക്ഷ്യ വസ്‍തുക്കള്‍ വില്‍പന നടത്തുന്നതിന് രാജ്യത്ത് കര്‍ശന നിരോധനമുണ്ട്. ഇത്തരം ഭക്ഷ്യവസ്‍തുക്കള്‍ രാജ്യത്തിന് പുറത്തേക്ക് കടത്താന്‍ ശ്രമിക്കരുതെന്നും അവ നിയമ നടപടികള്‍ക്ക് വഴിവെയ്‍ക്കുമെന്നും സ്വദേശികളോടും പ്രവാസികളോടും അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.
ഇത് ലംഘിച്ച് വന്‍തോതില്‍ റേഷന്‍ ഭക്ഷ്യ വസ്‍തുക്കള്‍ കടത്താന്‍ നടത്തിയ ശ്രമമാണ് അധികൃതര്‍ പരാജയപ്പെടുത്തിയത്. പിടിച്ചെടുത്ത ഭക്ഷ്യ വസ്‍തുക്കള്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി വാണിജ്യ - വ്യവസായ മന്ത്രാലയത്തിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.