ഖത്തർ എയർവേസ്, ഇത്തിഹാദ് കുവൈത്ത് വിമാന സർവിസ് പുനരാരംഭിക്കുന്നു

കുവൈത്ത് സിറ്റി: ഖത്തർ എയർവേയ്സ്, ഇത്തിഹാദ് എയർവേയ്സ് എന്നിവ കുവൈത്തിലേക്കുള്ള വിമാന സർവിസ് ശനിയാഴ്ച മുതൽ പുനരാരംഭിക്കുന്നു. മേഖലയിലെ സംഘർഷ സാഹചര്യത്തിലാണ് സർവിസ് താൽക്കാലികമായി നിർത്തിവെച്ചിരുന്നത്.

യാത്രക്കാർ നേരത്തെ ബുക്ക് ചെയ്ത ഷെഡ്യൂളുകളുടെ ഇപ്പോഴത്തെ സ്റ്റാറ്റസ് ഓൺലൈനിൽ പരിശോധിക്കണമെന്ന് കമ്പനി അധികൃതർ വാർത്താക്കുറിപ്പിൽ പറഞ്ഞു. സംഘർഷത്തിന് അയവ് വന്നതോടെ വിമാന സർവിസുകൾ ക്രമേണ സാധാരണ നിലയിലേക്ക് വരികയാണ്. ഖത്തർ എയർവേയ്സ് ബഹ്റൈൻ, ഇറാഖ് എന്നിവിടങ്ങളിലേക്കുള്ള സർവിസുകളും പുനരാരംഭിക്കുന്നത് ശനിയാഴ്ച തന്നെയാണ്. കുവൈത്ത് വിമാനത്താവളത്തിൽനിന്ന് കുവൈത്ത് എയർവേയ്സ്, ജസീറ എയർവേയ്സ് എന്നിവ നിലവിൽ സർവിസ് നടത്തുന്നുണ്ട്. മറ്റു വിമാനക്കമ്പനികൾ അടുത്ത ദിവസങ്ങളിൽ സർവിസ് സജീവമാക്കുമെന്നാണ് കരുതുന്നത്. വിമാന സർവിസ് കുറവ് പ്രവാസികളെ പ്രയാസത്തിലാക്കിയിരുന്നു

Tags:    
News Summary - Qatar Airways, Etihad resume Kuwait flight services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.