പിടിച്ചെടുത്ത ലഹരി വസ്തുക്കൾ
Posted On
date_range Updated On
date_range കടൽ വഴി ലഹരി കടത്താൻ ശ്രമം: നാലുപേർ പിടിയിൽ
കുവൈത്ത് സിറ്റി: കടൽ വഴി കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ നാല് പേർ പിടിയിലായി. ഇവരിൽ നിന്ന് ഏകദേശം 160 കിലോഗ്രാം കഞ്ചാവ് പിടികൂടി. മയക്കുമരുന്ന് കടത്ത് കൈകാര്യം ചെയ്യുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടറും കോസ്റ്റ് ഗാർഡിന്റെ ജനറൽ അഡ്മിനിസ്ട്രേഷനും ഒരുമിച്ചു നടത്തിയ ഓപറേഷനിലാണ് പ്രതികൾ പിടിയിലായത്. ഇന്റലിജൻസ് വഴിയുള്ള വിവര കൈമാറ്റവും മയക്കുമരുന്ന് രാജ്യത്ത് എത്തിക്കുന്നത് തടയുന്നതിൽ പങ്ക് വഹിച്ചു. നിയമ നടപടികൾക്കായി പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.