Posted On
date_range Updated On
date_range കുവൈത്തിനുനേരെ ഇന്നും ആക്രമണം
കുവൈത്ത് സിറ്റി: കുവൈത്തിനുനേരെ ഇന്നും ആക്രമണം. രാവിലെ രാജ്യത്തെ ലക്ഷ്യമിട്ട മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രതിരോധിച്ചതായി കുവൈത്ത് കരസേനാ ജനറൽ സ്റ്റാഫ് അറിയിച്ചു.
രാജ്യത്ത് കേട്ട സ്ഫോടന ശബ്ദങ്ങൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നടത്തിയ പ്രതിരോധ നടപടികളുടെ ഫലമാണെന്ന് അധികൃതർ വ്യക്തമാക്കി. ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അധികൃതർ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
ഇടവേളക്കുശേഷം ഏതാനും ദിവസങ്ങളായി കുവൈത്തിനുനേരെ തുടർച്ചയായ ആക്രമണങ്ങൾ നടക്കുന്നുണ്ട്. ബുധനാഴ്ച ചൈനീസ് കമ്പനി കെട്ടിടത്തിനു നേരെയുണ്ടായ ആക്രമണത്തിൽ ഒരു നേപ്പാളി തൊഴിലാളി കൊല്ലപ്പെട്ടിരുന്നു. ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.