Posted On
date_range Updated On
date_range അഭയാർഥി ക്യാമ്പിനു നേരെയുള്ള ആക്രമണത്തെ അപലപിച്ചു
കുവൈത്ത് സിറ്റി: ഫലസ്തീനിലെ ജബലിയ അഭയാർഥി ക്യാമ്പിനു നേരെ ഇസ്രായേൽ നടത്തിയ ഹീനമായ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു.
നിരപരാധികളും നിരായുധരുമായ സിവിലിയന്മാർക്കിടയിൽ അമിതമായ മരണത്തിന് ഇത് കാരണമായതായി വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര സമൂഹവും യു.എൻ സുരക്ഷാ കൗൺസിലും ഉത്തരവാദിത്തം ഏറ്റെടുക്കാനും ഫലസ്തീൻ ജനതയെ സംരക്ഷിക്കാനും ആക്രമണം ഉടൻ അവസാനിപ്പിക്കാനും വേഗത്തിൽ ഇടപെടണമെന്നുള്ള അഭ്യർഥന കുവൈത്ത് പുതുക്കി. ഗസ്സയിൽ ഉടനടി വെടിനിർത്തൽ വേണമെന്ന ആവശ്യവും കുവൈത്ത് ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.