Posted On
date_range Updated On
date_range ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പ്: കുവൈത്തിന് വിജയത്തുടക്കം
കുവൈത്ത് സിറ്റി: ജോർഡനിൽ നടക്കുന്ന പതിനൊന്നാമത് ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ കുവൈത്തിന് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ കുവൈത്ത് ജൂനിയർ ഹാൻഡ്‌ബോൾ ടീം സിറിയയെ 29-19 എന്ന സ്‌കോറിന് പരാജയപ്പെടുത്തി.
ആദ്യ പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുവൈത്ത് ടീം ഒരു ഗോളിന് (13-12) മുന്നിലെത്തി. രണ്ടാം പകുതിയിൽ കൂടുതൽ കരുത്തോടെ തിരിച്ചെത്തി ലീഡ് വർധിപ്പിക്കുകയും ടൂർണമെന്റിലെ തങ്ങളുടെ ആദ്യ വിജയം ഉറപ്പിക്കുകയും ചെയ്തു.
കുവൈത്തിന്റെ അബ്ദുൽ ഹാദി ബരാക് മത്സരത്തിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. ഉസ്‌ബെക്കിസ്താനെ 47-29 എന്ന സ്‌കോറിന് പരാജയപ്പെടുത്തി ദക്ഷിണ കൊറിയയും തങ്ങളുടെ ആദ്യ മത്സരത്തിൽ വിജയിച്ചു. 10 ടീമുകൾ പങ്കെടുക്കുന്ന ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പ് ആഗസ്റ്റ് 31 വരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.