ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾ
Posted On
date_range Updated On
date_range ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് കാർ സമ്മാനം
കുവൈത്ത് സിറ്റി: ഏഷ്യൻ ഗെയിംസിൽ കുവൈത്തിനായി മെഡൽ നേടിയ അബ്ദുല്ല അൽ തുർഖി, യാക്കൂബ് അൽ യൂഹ, ഫഹദ് അൽ അജ്മി എന്നിവർക്ക് വോൾവോ കാർ സമ്മാനം. ബി.എൻ.കെ ഗ്രൂപ് ചെയർമാൻ ബദർ നാസർ അൽ ഖറാഫിയാണ് കാർ സമ്മാനിച്ചത്.
കഴിവുള്ള കുവൈത്തികളെ ബഹുമാനിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതിന്റെ ഭാഗമായാണ് സമ്മാനമെന്ന് ബദർ നാസർ അൽ ഖറാഫി പറഞ്ഞു. ചാമ്പ്യന്മാർ ലോകവേദിയിൽ കുവൈത്തിന്റെ പതാക ഉയർത്തുകയും ഹൃദയങ്ങളിൽ അഭിമാനം നിറക്കുകയും ചെയ്തതായും അവർക്ക് നന്ദി അറിയിക്കുന്നതായും കൂടുതൽ നേട്ടങ്ങൾ കൈവരട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.