പിടികൂടിയ വസ്തുക്കൾ
Posted On
date_range Updated On
date_range ലഹരിവസ്തുക്കളുമായി ഒരാൾ പിടിയിൽ
കുവൈത്ത് സിറ്റി: ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ ലഹരിവസ്തുക്കളുമായി ഒരാളെ പിടികൂടി. ഇയാളിൽ നിന്ന് മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ, തോക്ക് എന്നിവ പിടികൂടി. രാജ്യത്ത് ലഹരി വസ്തുക്കൾക്കെതിരെ ശക്തമായ പരിശോധന നടന്നുവരികയാണ്. ലഹരി വസ്തുക്കളുടെ ഇടപാട്, കൈമാറ്റം, കൈവശം വെക്കൽ എന്നിവക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.