Posted On
date_range Updated On
date_range മയക്കുമരുന്നുമായി പിടിയിൽ
കുവൈത്ത് സിറ്റി: മയക്കുമരുന്നുമായി ഗൾഫ് പൗരന്മാർ പിടിയിലായി. ജഹ്റ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ ഓപറേഷൻ പട്രോളിങ് സംഘം സുലൈബിയയിൽ നടത്തിയ പരിശോധനക്കിടെയാണ് പാർക്ക് ചെയ്ത കാറിൽ നിന്നും രണ്ടുപേരെ പിടികൂടിയത്.
പൊലീസിനെ കണ്ട് ഡ്രൈവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിയിലായി. പ്രതികളില്‍ നിന്നും മൂന്ന് കിലോഗ്രാം ഹാഷിഷ് പിടികൂടി. പിടിച്ചെടുത്ത വസ്തുക്കൾക്ക് 10,000 ലേറെ ദിനാർ മൂല്യം വരുമെന്ന് ഡ്രഗ് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷന് അറിയിച്ചു. പ്രതികളേയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.