ദുബൈ: യു.എ.ഇയിലെ ആദ്യത്തെ അപ്പോളോ ക്ലിനിക് ദുബൈയിലെ കരാമയിൽ പ്രവർത്തനം ആരംഭിച്ചു. സിറ്റി ക്ലിനിക് ഗ്രൂപ്പിന്റെ സഹകരണത്തോടെ ആരംഭിച്ച ക്ലിനിക് അപ്പോളോ ഗ്രൂപ് സി.ഇ.ഒ ആനന്ദ് വാസ്‌കർ ഉദ്ഘാടനം ചെയ്തു. സിറ്റി ക്ലിനിക് ഗ്രൂപ് ചെയർമാൻ കെ.പി. അബ്ദുൽ അസീസ്, മാനേജിങ് ഡയറക്ടർ കെ.പി. നൗഷാദ്, സി.ഇ.ഒ ആനി വൽസൻ, തരുൺ ഗുലാത്തി (ഇന്റർനാഷനൽ ബിസിനസ് ഹെഡ്, അപ്പോളോ), മുബീൻ (ജനറൽ മാനേജർ, അപ്പോളോ ക്ലിനിക് ദുബൈ), ഡോ. പ്രിയേഷ് സിങ് (മെഡിക്കൽ ഡയറക്ടർ, അപ്പോളോ ക്ലിനിക് ദുബൈ) എന്നിവർ പങ്കെടുത്തു.
1983ൽ ഡോ. പ്രതാപ് സി.റെഡ്ഡിയാണ് അപ്പോളോ ഹെൽത്ത്‌കെയർ സ്ഥാപിച്ചത്. രോഗനിർണയം, പ്രതിരോധം, ചികിത്സ എന്നിവയിലെല്ലാം നൂതനമായ സംവിധാനങ്ങൾ ക്ലിനിക് നിലനിർത്തിപ്പോരുന്നു. കുവൈത്തിൽ അഞ്ചു സെന്ററുകളിലായി മികവുപുലർത്തുന്ന സിറ്റി ക്ലിനിക് ഗ്രൂപ്പിന്റെ സഹകരണം ദുബൈയിലെ അപ്പോളോ ക്ലിനിക്കിനുണ്ട്. കുവൈത്തിൽ 2006ൽ തുടക്കമിട്ട സിറ്റി ക്ലിനിക് ഗ്രൂപ്പിന്റെ മറ്റ് ജി.സി.സികളിലേക്കുള്ള വ്യാപനത്തിന്റെ ഭാഗമായാണ് ദുബൈയിൽ പുതിയ ക്ലിനിക് തുറക്കുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു. അഞ്ചു വർഷത്തിനുള്ളിൽ കുറഞ്ഞത് 25 ക്ലിനിക്കുകളെങ്കിലും തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. ഇതിന്റെ മുന്നോടിയായാണ്, അപ്പോളോ ഗ്രൂപ്പുമായുള്ള സഹകരണം. അപ്പോളോ ക്ലിനിക്കിന്റെ ചെന്നൈ, പയ്യന്നൂർ സെന്ററുകളുമായി സിറ്റി ക്ലിനിക് ഗ്രൂപ്പിന് സഹകരണമുണ്ടെന്നും മാനേജ്മെന്റ് അറിയിച്ചു.
അത്യാധുനിക ലബോറട്ടറി, റേഡിയോളജി സേവനങ്ങളിലൂടെ മികവുറ്റ ആരോഗ്യസംരക്ഷണം നൽകാൻ കഴിയും. ദുബൈയിലെ അപ്പോളോ ക്ലിനിക്കിനോടു ചേർന്ന് സുസജ്ജമായ ഫാർമസിയും ഉണ്ട്.വർഷങ്ങളുടെ സേവന പാരമ്പര്യമുള്ള മികച്ച ഡോക്ടർമാർ, നഴ്‌സുമാർ, ടെക്‌നിക്കൽ സ്റ്റാഫ്, ഫ്രണ്ട് ഓഫിസ് സ്റ്റാഫ് എന്നിവ ദുബൈയിലെ ക്ലിനിക്കിൽ ഉണ്ട്. ജനറൽ പ്രാക്ടിഷണർമാർ, ഇന്റേണൽ മെഡിസിൻ, ഡെന്റൽ, ഒഫ്താൽമോളജി, ഡെർമറ്റോളജി പീഡിയാട്രിക്സ്, സൈക്യാട്രി, ഫിസിയോതെറപ്പി സേവനങ്ങൾ ഇവിടെ ഉണ്ടായിരിക്കും. വൈകാതെ മറ്റു സ്പെഷലിസ്റ്റുകളും ഉണ്ടാകുമെന്നും മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.