Posted On
date_range Updated On
date_range വെടിമരുന്ന് അഭ്യാസം നടക്കും
കുവൈത്ത് സിറ്റി: ജൂൺ അഞ്ചുമുതൽ എട്ടുവരെ ദിവസവും രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെ രാജ്യത്തിന്റെ തെക്കുകിഴക്കായി ലൈവ് വെടിമരുന്ന് അഭ്യാസം നടക്കുമെന്ന് കുവൈത്ത് നാവികസേന അറിയിച്ചു. റാസ് ജുലൈയ ഏരിയയുടെ കിഴക്കുനിന്ന് ഖാറൂഹ് ദ്വീപിലേക്ക് 16.5 നോട്ടിക്കൽ മൈലും റാസ് അൽസൂരിൽനിന്ന് ആറ് നോട്ടിക്കൽ മൈൽ കിഴക്ക് ഉമ്മുൽ മറാഡിം ദ്വീപിലേക്കും അഭ്യാസം നടക്കുമെന്ന് സേന പ്രസ്താവനയിൽ പറഞ്ഞു. കടൽയാത്രക്കാർ മുൻകരുതൽ എടുക്കണമെന്നും വ്യായാമ മേഖല ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.