കുവൈത്ത് സിറ്റി: ഇറാഖ് അധിനിവേശകാലത്ത് കാണാതാവുകയും കഴിഞ്ഞ ദിവസം മൃതദേഹാവശിഷ്ടങ്ങൾ ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിയുകയും ചെയ്തവരുടെ കുടുംബാംഗങ്ങൾക്ക് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അനുശോചനം അറിയിച്ചു.
ജന്മനാടിനെ സംരക്ഷിക്കാനായി ജീവത്യാഗം ചെയ്തവരെ രാജ്യം എക്കാലവും സ്മരിക്കും. അവരുടെ ധീരതയും ത്യാഗവും രാജ്യനിവാസികളുടെ ഉത്തരവാദിത്തം വർധിപ്പിക്കുന്നതായി അമീർ പറഞ്ഞു. മരിച്ചവർക്ക് മോക്ഷം ലഭിക്കെട്ടയെന്നും കുടുംബത്തിന് ക്ഷമയും ആശ്വാസവും ലഭിക്കെട്ടയെന്നും അമീർ പ്രാർഥിച്ചു.
ബദ്ർ ഹുസൈൻ മുറാദ് അൽ കൻദരി, സുലൈമാൻ കദീം ഖത്തി അലി താഹിർ, താരിഖ് മുഹമ്മദ് അഹ്മദ് അബ്ദുല്ല അൽ യാകൂത്ത്, അബ്ദുറഹ്മാൻ അബ്ദുൽ അസീസ് അബ്ദുല്ല അൽ ശുെഎമാനി, അബ്ദുൽ മഹ്ദി അബ്ദുൽ ഹമീദ് മുഹമ്മദ് മറാഫി ബഹ്ബഹാനി, ഇൗസ മുഹമ്മദ് സമാൻ മുഹമ്മദ്, കാമിൽ അബ്ദുറഹ്മാൻ മുഹമ്മദ് നാസർ അൽ ഫായിസ്, മുഹമ്മദ് സഅദ് മസ്ഉൗദ് അൽ അഹ്മദ്, മുഹമ്മദ് സാലിഹ് മുഹമ്മദ് സുലൈമാൻ അൽ മുഹൈനി, മുസ്ഫിർ ശബീബ് മുഹമ്മദ് അൽ ദൂസരി, മഹ്ദി ഹബീബ് അൽ സൈദ് അൽ ബലൂഷി, മുസ്തഫ ഹുസൈൻ അഹ്മദ് മുഹമ്മദ് അൽ ഖത്താൻ, യൂസുഫ് സൈദ് സമീൽ സൗദ് അൽ സമീൽ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.