സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽസഊദ്, അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്

അ​മീ​ർ സൗ​ദി നേ​തൃ​ത്വ​ത്തെ അ​ഭി​ന​ന്ദ​ന​വും ന​ന്ദി​യും അ​റി​യി​ച്ചു

കു​വൈ​ത്ത്‌ സി​റ്റി: ലോ​ക സാ​മ്പ​ത്തി​ക ഫോ​റം ആ​തി​ഥേ​യ​ത്വം, സം​ഘാ​ട​നം എ​ന്നി​വ​യി​ൽ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് സൗ​ദി സ​ൽ​മാ​ൻ രാ​ജാ​വി​ന് അ​ഭി​ന​ന്ദ​ന സ​ന്ദേ​ശം അ​യ​ച്ചു. ആ​ഗോ​ള വെ​ല്ലു​വി​ളി​ക​ളു​ടെ സ​മ​യ​ത്ത് അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണം, സു​സ്ഥി​ര സാ​മ്പ​ത്തി​ക വ​ള​ർ​ച്ച എ​ന്നി​വ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​തി​നു​ള്ള സം​യു​ക്ത ശ്ര​മ​ങ്ങ​ളി​ൽ രാ​ജ്യ​ത്തി​ന്‍റെ പ​ങ്കി​നെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണ് ലോ​ക സാ​മ്പ​ത്തി​ക ഫോ​റ​മെ​ന്ന് അ​മീ​ർ ചൂ​ണ്ടി​ക്കാ​ട്ടി. സ​ൽ​മാ​ൻ രാ​ജാ​വി​ന് മി​ക​ച്ച ആ​രോ​ഗ്യ​വും സൗ​ദി​ക്ക് കൂ​ടു​ത​ൽ അ​ഭി​വൃ​ദ്ധി​യു​മുണ്ടാ​ക​ട്ടെ​യെ​ന്നും അ​മീ​ർ ആ​ശം​സി​ച്ചു. സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ന​ൽ​കി​യ ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണ​ത്തി​നും അ​മീ​ർ ന​ന്ദി പ​റ​ഞ്ഞു. സൗ​ദി കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നും അ​മീ​ർ അ​ഭി​ന​ന്ദ​ന​വും ന​ന്ദി​യും അ​റി​യി​ച്ച് സ​ന്ദേ​ശം അ​യ​ച്ചു. 

Tags:    
News Summary - Amir of Kuwait thanks Saudi leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.