ചൈ​ന​യി​ലെ റോ​ഡപ​ക​ട​ത്തി​ൽ അ​മീ​ർ അ​നു​ശോ​ചി​ച്ചു

കു​വൈ​ത്ത് സി​റ്റി: ചൈ​ന​യി​ലെ റോ​ഡപ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ മ​രി​ച്ച​തി​ലും പ​രി​ക്കേ​റ്റ​തി​ലും കു​വൈ​ത്ത് അ​നു​ശോ​ചി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ത്മാ​ർ​ഥ​മാ​യ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ചൈ​നീ​സ് പ്ര​സി​ഡ​ൻ​റ് ഷി ​ജി​ൻ​പി​ങ്ങി​ന് സ​ന്ദേ​ശം അ​യ​ച്ചു. സം​ഭ​വ​ത്തി​ൽ ദുഃഖം രേ​ഖ​പ്പെ​ടു​ത്തി​യ അ​മീ​ർ പ​രി​ക്കേ​റ്റ​വ​ർ വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും ആ​ശം​സി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ. ​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലിം അ​സ്സ​ബാ​ഹും ചൈ​നീ​സ് പ്ര​സി​ഡ​ൻ​റ് ഷി ​ജി​ൻ​പി​ങ്ങി​ന് സ​ന്ദേ​ശം അ​യ​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം തെ​ക്ക​ൻ ചൈ​ന​യി​ലെ ഗ്വാ​ങ്‌​ഡോ​ങ് പ്ര​വി​ശ്യ​യി​ൽ ഹൈ​വേ​യു​ടെ ഒ​രു ഭാ​ഗം ത​ക​ർ​ന്നാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ 19 പേ​ർ മ​രി​ക്കു​ക​യും നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ പെ​ടു​ക​യും യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെ​ടു​ക​യും ചെ​യ്തു.

Tags:    
News Summary - Amir condoles the road accident in China

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.