ഫലസ്തീൻ ഐക്യദാർഢ്യ സംഗമത്തിൽ അൽ മദ്റസത്തുൽ ഇസ്ലാമിയ വിദ്യാർഥികൾ
കുവൈത്ത് സിറ്റി: പിറന്ന നാടിന്റെ വിമോചനത്തിനുവേണ്ടി പൊരുതുന്ന ഫലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അൽ മദ്റസത്തുൽ ഇസ്ലാമിയ സാൽമിയ ബ്രാഞ്ചിലെ വിദ്യാർഥികൾ സംഗമം നടത്തി. മദ്റസ അങ്കണത്തിൽ നടന്ന സംഗമത്തിൽ ഫലസ്തീനെ സ്വതന്ത്രമാക്കുക, കൂട്ടക്കൊല അവസാനിപ്പിക്കുക, ഫലസ്തീനെ രക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുള്ള പ്ലക്കാർഡുകൾ ഉയർത്തി വിദ്യാർഥികൾ പങ്കുചേർന്നു.
ഫലസ്തീനിൽ നടക്കുന്ന കൂട്ടക്കുരുതികളും സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യംവെച്ചുള്ള ഇസ്രായേൽ നരമേധവും അപലപിച്ചു. നിസ്സഹായരും നിരാലംബരുമായ ഫലസ്തീനികൾക്കൊപ്പം നിൽക്കലാണ് നീതിയെന്നും അവർക്കുവേണ്ടിയുള്ള പ്രാർഥന ബാധ്യതയെന്നും യോഗം അഭിപ്രായപ്പെട്ടു.
കേരള ഇസ്ലാമിക് ഗ്രൂപ് കുവൈത്ത് വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ, മദ്റസ പ്രിൻസിപ്പൽ മുഹമ്മദ് ഷിബിലി, കെ.ഐ.ജി സാൽമിയ ഏരിയ പ്രസിഡന്റ് ആസിഫ് ഖാലിദ്, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. പി.ടി.എ ഭാരവാഹികളായ വി.കെ. ഷിഹാബ്, ഷംനാദ് ഷാഹുൽ, അബ്ദുൽ അസീസ് മാട്ടുവയിൽ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.