Posted On
date_range Updated On
date_range അൽ ഹിദായ മദ്റസ ക്ലാസുകൾ സെപ്റ്റംബർ അഞ്ചു മുതൽ ആരംഭിക്കും
കുവൈത്ത് സിറ്റി: കുവൈത്തിൽ വർഷങ്ങളായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അൽ ഹിദായ മദ്റസ യുടെ പുതിയ അധ്യയന വർഷം സെപ്റ്റംബർ അഞ്ചു മുതൽ ആരംഭിക്കും. ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസ്സുകളിലേക്കാണ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
നാല് വയസ്സ് മുതലുള്ള കുട്ടികൾക്കാണ് അഡ്മിഷൻ നൽകുക. ഖുർആൻ പഠനത്തിന് പ്രത്യേക ശ്രദ്ധ, പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രോൽസാഹനം, കുട്ടികളുടെ പ്രായത്തിനനസുരിച്ച ശാസ്ത്രീയവും ലളിതവുമായ സിലബസ്, മലയാള ഭാഷ പഠനം, കല സാഹിത്യ പരിശീലനങ്ങൾ, കഴിവുറ്റ അധ്യാപകർ, തൃപ്തികരമായ അടിസ്ഥാന സൗകര്യം എന്നിവ അൽ ഹിദായ മദ്റസയുടെ പ്രത്യേകതകളാണ്.
കുവൈത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ലഭ്യമാണ്. ശനിയാഴ്ചകളിൽ രാവിലെ 09.45 മുതൽ ഉച്ചക്ക് 2.15 മണിവരെ ആയിരിക്കും ക്ലാസുകൾ. ഫോൺ-60903554, 94096978.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.