‘അജ്പാക്’ നെടുമുടി വേണു സ്മാരക ഷട്ടിൽ ടൂർണമെൻറ് വിജയികളും സംഘാടകരും
കുവൈത്ത് സിറ്റി: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ (അജ്പാക്) നെടുമുടി വേണു സ്മാരക ഷട്ടിൽ ടൂർണമെൻറ് ആവേശമായി. അഹമ്മദി ഐസ്മാഷ് ബാഡ്മിന്റൺ അക്കാദമി കോർട്ടിൽ പത്തു കോർട്ടുകളിലായി രണ്ടു ദിവസമായി നടന്ന മത്സരത്തിൽ 130 ടീമുകൾ പങ്കെടുത്തു. ഇൻട്രാ ആലപ്പുഴ, ബിഗിനേഴ്സ്, ലോവർ ഇന്റർമീഡിയറ്റ്, ഇന്റർമീഡിയറ്റ്, എബൗവ് ഫോർട്ടി, അഡ്വാൻസ് എന്നീ വിഭാഗങ്ങളിലായി മത്സരങ്ങൾ നടന്നു. എല്ലാ വിഭാഗത്തിലും വിജയിച്ച ടീമിന് എവർറോളിങ് ട്രോഫിയും കാഷ് അവാർഡും വിതരണം ചെയ്തു.
അഡ്വാൻസ് വിഭാഗത്തിൽ ടോണി, നസീബ്, ഇന്റർമീഡിയറ്റ് വിഭാഗത്തിൽ മുഹമ്മദ് സനൂജ്, റിനു വർഗീസ്, ലോവർ ഇന്റർമീഡിയറ്റ് അബ്ദുൽ ഹസൻ സെയിദ് സിറാജ്, സോദിഖ് ഹമീദ്, എബൗവ് ഫോർട്ടി വിഭാഗത്തിൽ തോമസ് കുന്നിൽ, ജോബി മാത്യു, ഇന്റർ ആലപ്പുഴ വിഭാഗത്തിൽ പ്രകാശ് മുട്ടേൽ, അജിൻ, ബിഗിനേഴ്സ് വിഭാഗത്തിൽ കോശി മാത്യു, ടോണി ജോർജ് എന്നിവർ ഒന്നാം സ്ഥാനത്തെത്തി.
സമ്മാനദാന ചടങ്ങിൽ പ്രസിഡന്റ് രാജീവ് നടുവിലെമുറി അധ്യക്ഷത വഹിച്ചു. ബാബു പനമ്പള്ളി, ബിനോയ് ചന്ദ്രൻ, കുര്യൻ തോമസ്, മാത്യു ചെന്നിത്തല, സിറിൽ ജോൺ അലക്സ് ചമ്പക്കുളം, അനിൽ വള്ളികുന്നം, ബിജു ജോർജ്, അശോകൻ വെണ്മണി, അലക്സ് കോശി, പ്രദീപ് ജോസഫ്, ഷിജോ തോമസ്, വിനോദ് ജോസ് എന്നിവർ സംസാരിച്ചു. അജ്പാക് സ്പോർട്സ് വിങ് ജനറൽ കൺവീനർ ലിബു പായിപ്പാട് സ്വാഗവും രാഹുൽ ദേവ് നന്ദിയും രേഖപ്പെടുത്തി.
ഹരി പത്തിയൂർ, മനോജ് പരിമണം, ശശി വലിയകുളങ്ങര, സുമേഷ് കൃഷ്ണൻ, അജി ഈപ്പൻ, ജോൺ കൊല്ലകടവ്, സുരേഷ് വരിക്കോലിൽ, അനിത അനിൽ, ആനി മാത്യു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.