ഐവ സാൽമിയ നേതൃത്വത്തിൽ മലർവാടി ബാലസംഘം നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യം
കുവൈത്ത് സിറ്റി: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) സാൽമിയ ഏരിയ നേതൃത്വത്തിൽ മലർവാടി ബാലസംഘം കുട്ടികൾക്കായി ‘കൂട്ടുകൂടാം നന്മകൾ പകർത്താം’ എന്ന തലക്കെട്ടിൽ ഫലസ്തീൻ ഐക്യദാർഢ്യം സംഘടിപ്പിച്ചു.
കൂട്ടുകൂടാം നന്മകൾ പകർത്താം എന്ന ആശയവും അത് ജീവിതത്തിൽ പകർത്തിയാൽ ഉണ്ടാകാവുന്ന നന്മകളെയും ഉയർച്ചകളെയും കുറിച്ച് സജിനയും ഫലസ്തീൻ സാഹചര്യവും എങ്ങനെ അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാം എന്നതിനെക്കുറിച്ച് നിഷ്മയും കുട്ടികൾക്ക് വിശദീകരിച്ചു.
പരിപാടിയിൽ കുട്ടികൾക്ക് വിവിധ മത്സരങ്ങളും വിജയികൾക്ക് സമ്മാനദാനവും നടത്തി. മുഹമ്മദ് സൈദ് അധ്യക്ഷത വഹിച്ചു. ഇസ്മ ഖിറാഅത്ത് നടത്തി. ഇഫ സ്വാഗതം പറഞ്ഞു. മലർവാടി സാൽമിയ - ഹവല്ലി യൂനിറ്റ് കോഓഡിനേറ്റർമാരായ നിഷ്മ നിയാസ്, ഷാഹിദ ലത്തീഫ് എന്നിവർ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.