ഐവ സാൽമിയ ഏരിയ സംഗമത്തിൽ മെഹബൂബ അനീസ് സംസാരിക്കുന്നു
Posted On
date_range Updated On
date_range ഐവ സാൽമിയ ഏരിയ സംഗമം
കുവൈത്ത് സിറ്റി: ‘സംഘടിക്കുക, ശക്തരാവുക’ എന്ന തലക്കെട്ടിൽ ഇസ്ലാമിക് വിമൻസ് അസോസിയേഷൻ ഐവ കുവൈത്ത് നടത്തി വരുന്ന സംഘടന ക്യാമ്പയിന് സമാപനം കുറിച്ച് ഐവ സാൽമിയ ഏരിയ സംഗമം സംഘടിപ്പിച്ചു.
സാൽമിയ സെൻട്രൽ ഹാളിൽ നടന്ന പരിപാടിയിൽ മെഹബൂബ അനീസ് മുഖ്യ പ്രഭാഷണം നടത്തി. അറിവ് കൊണ്ട് ശക്തിയാർജിക്കാനും ദൈവത്തിന് ജീവിതം സമർപ്പിച്ച് മുന്നോട്ടുപോകാനും അവർ ഉണർത്തി. ഐവ സാൽമിയ ഏരിയ പ്രസിഡന്റ് ജസീറ ആസിഫ് അധ്യക്ഷത വഹിച്ചു. നബീല അനസ് ഖിറാഅത്ത് നടത്തി. നിഷാ ആസിഫ് സ്വാഗതവും സജ്ന ശിഹാബ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.