ആയിഷ നുഹ, ഫാത്തിമ ഫർഹ, ഫാത്തിമ നിമ, അമ്ന സലീം
കുവൈത്ത് സിറ്റി: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) അബൂ ഹലീഫ ഏരിയ ഗേൾസ് വിങ് യൂനിറ്റ് യോഗവും 2026-2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. ഏരിയ ഗേൾസ് വിങ് കോഓർഡിനേറ്റർ രഹന സലീം അധ്യക്ഷതവഹിച്ചു. സൽഹ അബ്ദുൽ അസീസ് ഖിറാഅത്ത് നടത്തി. ഇലൻ ശുഅ നടത്തിയ പഠനക്ലാസ് നടത്തി.
മഹ്ബൂല യൂനിറ്റ് ഗേൾസ് വിങ് കോഓർഡിനേറ്റർ ജുബീന സനൂജ് പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നു. ഐവ ഏരിയ സെക്രട്ടറി ശമീന ഉൽബോധനവും പ്രാർഥനയും നടത്തി. മുൻ കോഓർഡിനേറ്റർ ബുഷ്റ നാഷിദ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികൾ: ആയിഷ നുഹ (പ്രസി), ഫാത്തിമ ഫർഹ (വൈ.പ്രസി), ഫാത്തിമ നിമ (സെക്ര), അമ്ന സലീം (ജോ.സെക്ര)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.