കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം 

വി​മാ​ന​ത്താ​വ​ളം: പ്ര​തി​ദി​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 3500 വ​രെ​യാ​കാം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ദി​ന എ​ണ്ണം വ​ർ​ധി​പ്പി​ക്കു​മെ​ന്ന്​ ഡി.​ജി.​സി.​എ അ​റി​യി​ച്ചു. പ്ര​തി​ദി​നം 1000 യാ​ത്ര​ക്കാ​ർ എ​ന്ന​ത്​ 3500 ആ​യാ​ണ്​ വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ഒ​രു വി​മാ​ന​ത്തി​ൽ പ​ര​മാ​വ​ധി 35 യാ​ത്ര​ക്കാ​ർ എ​ന്നും ഒ​രു ദി​വ​സം ആ​കെ യാ​ത്ര​ക്കാ​ർ 1000 എ​ന്നും നി​ജ​പ്പെ​ടു​ത്തി​യ നി​യ​​ന്ത്ര​ണ​മാ​ണ്​ ല​ഘൂ​ക​രി​ക്കു​ന്ന​ത്.

വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക്​ വേ​ന​ൽ​ക്കാ​ല സ​ർ​വി​സു​ക​ൾ വ​ർ​ധി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ്​ തീ​രു​മാ​നം. ഇ​തു​സം​ബ​ന്ധി​ച്ച്​ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക്​ വ്യോ​മ​യാ​ന വ​കു​പ്പ്​ സ​ർ​ക്കു​ല​ർ അ​യ​ച്ചു. ആ​ഗ​സ്​​റ്റ്​ ഒ​ന്നു​മു​ത​ൽ കു​വൈ​ത്തി​ലേ​ക്ക്​ വി​ദേ​ശി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യാ​ണ്. അ​പ്പോ​ഴേ​ക്ക്​ പ്ര​തി​ദി​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വീ​ണ്ടും വ​ർ​ധി​പ്പി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. നാ​ട്ടി​ൽ കു​ടു​ങ്ങി​യ ആ​യി​ര​ക്ക​ണ​ക്കി​ന്​ പ്ര​വാ​സി​ക​ളാ​ണ്​ കു​വൈ​ത്തി​ലേ​ക്ക്​ വ​രാ​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്.

Tags:    
News Summary - Airport: The number of passengers per day can go up to 3500

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.