സ​മ​യ​നി​ഷ്​​ഠ​യി​ൽ കു​വൈ​ത്ത്​ എ​യ​ർ​വേ​സി​ന്​ എ​ട്ടാം റാ​ങ്ക്​

കു​വൈ​ത്ത്​ സി​റ്റി: വി​മാ​ന സ​ർ​വി​സു​ക​ളി​ൽ സ​മ​യ​നി​ഷ്​​ഠ പാ​ലി​ക്കു​ന്ന​തി​ൽ കു​വൈ​ത്ത്​ എ​യ​ർ​വേ​​സ ി​ന്​ എ​ട്ടാം റാ​ങ്ക്. 175 അ​ന്താ​രാ​ഷ്​​ട്ര എ​യ​ർ​ലൈ​ൻ​സു​ക​ളി​ൽ ഏ​റ്റ​വും സ​മ​യ​നി​ഷ്​​ഠ പാ​ലി​ക്കു​ന്ന എ​ ട്ടാ​മ​ത്​ സ്ഥാ​ന​മാ​ണ്​ കു​വൈ​ത്ത്​ എ​യ​ർ​വേ​സ്​ നേ​ടി​യ​ത്. സി​വി​ൽ വ്യോ​മ​യാ​ന മേ​ഖ​ല​യി​ലെ ക​മ്പ​നി​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത പ​രി​ശോ​ധി​ക്കു​ന്ന ബ്രി​ട്ടീ​ഷ്​ ഏ​വി​യേ​ഷ​ൻ ക​മ്പ​നി പു​റ​ത്തു​വി​ട്ട പ​ഠ​ന റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇ​ക്കാ​ര്യ​മു​ള്ള​ത്. അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലെ ശ്ര​ദ്ധേ​യ​വും വി​ശ്വ​സ​നീ​യ​വു​മാ​യ പ​ഠ​ന ഏ​ജ​ൻ​സി​യാ​യ ബ്രി​ട്ടീ​ഷ്​ ഏ​വി​യേ​ഷ​ൻ ക​മ്പ​നി​യു​ടെ വി​ല​യി​രു​ത്ത​ലി​ൽ കു​വൈ​ത്ത്​ എ​യ​ർ​വേ​സി​നെ സം​ബ​ന്ധി​ച്ച്​ മ​തി​പ്പ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ സ​ന്തോ​ഷ​ക​ര​മാ​ണെ​ന്ന്​ കു​വൈ​ത്ത്​ എ​യ​ർ​വേ​യ്​​സ്​ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ യൂ​സു​ഫ്​ അ​ൽ ജാ​സിം പ​റ​ഞ്ഞു.


ജൂ​ലൈ മാ​സ​ത്തി​ൽ കു​വൈ​ത്ത്​ എ​യ​ർ​വേ​​സി​​െൻറ സ​മ​യ​കൃ​ത്യ​ത 88 ശ​ത​മാ​ന​മാ​ണ്. സ​മ​യ​നി​ഷ്​​ഠ​യി​ൽ അ​പാ​ക​ത​യു​ള്ള ലോ​ക​ത്തി​ലെ 10 വി​മാ​ന സ​ർ​വി​സു​ക​ളി​ല്‍ കു​വൈ​ത്ത് എ​യ​ര്‍വേ​സി​നെ ഉ​ള്‍പ്പെ​ടു​ത്തി​യ ബ്ലും​ബ​ര്‍ഗി​​െൻറ റി​പ്പോ​ർ​ട്ടി​ന്​ ക​ട​ക​വി​രു​ദ്ധ​മാ​ണ്​ ബ്രി​ട്ടീ​ഷ്​ ഏ​വി​യേ​ഷ​ൻ ക​മ്പ​നി​യു​ടെ റി​പ്പോ​ർ​ട്ട്.
ബ്ലും​ബ​ർ​ഗ്​ റി​പ്പോ​ർ​ട്ട്​ അ​പ്പോ​ൾ​ത​ന്നെ കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്​ അ​ധി​കൃ​ത​ർ നി​ഷേ​ധി​ച്ചി​രു​ന്നു. ഒ​രു​വ​ർ​ഷം​കൊ​ണ്ട്​ 24 ശ​ത​മാ​നം പു​രോ​ഗ​തി കൈ​വ​രി​ച്ച​താ​യാ​ണ്​ കു​വൈ​ത്ത്​ എ​യ​ർ​വേ​​സി​​െൻറ അ​വ​കാ​ശ​വാ​ദം.

Tags:    
News Summary - air ways-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.