പ്രതീകാത്മക ചിത്രം

വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും യാ​ത്ര​ക്കാ​ര​ന്റെ മ​ര​ണം. നാ​ട്ടി​ലേ​ക്ക് പോ​കാ​നെ​ത്തി​യ ഇ​ന്ത്യ​ൻ പ്ര​വാ​സി ക​ഴി​ഞ്ഞ ദി​വ​സം മ​ര​ണ​പ്പെ​ട്ടു.

ടെ​ർ​മി​ന​ൽ ഒ​ന്നി​ല്‍ ബോ​ർ​ഡി​ങ്ങി​ന് തൊ​ട്ടു​മു​മ്പാ​ണ് സം​ഭ​വം. അ​ധി​കാ​രി​ക​ൾ ഇ​ട​പെ​ട്ട് മൃ​ത​ദേ​ഹം ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്താ​ൻ മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കും.ര​ണ്ടു​ദി​വ​സം മു​മ്പ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ര്‍മി​ന​ല്‍ നാ​ലി​ല്‍ എ​ത്തി​യ ബം​ഗ്ലാ​ദേ​ശി സ്വ​ദേ​ശി​യാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ബം​ഗ്ലാ​ദേ​ശി പ്ര​വാ​സി മ​രി​ച്ച് 24 മ​ണി​ക്കൂ​റി​നു​ള്ളി​ലാ​ണ് മ​റ്റൊ​രു മ​ര​ണം. ദി​വ​സ​ങ്ങ​ള്‍ക്ക് മു​മ്പ് സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങാ​നി​രു​ന്ന പാ​കി​സ്താ​ൻ യു​വ​തി​യും സ​മാ​ന​രീ​തി​യി​ല്‍ ടെ​ർ​മി​ന​ൽ ഒ​ന്നി​ല്‍ മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

Tags:    
News Summary - Again passenger died at the airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.