Representational Image
Posted On
date_range Updated On
date_range ലബനാൻ യാത്ര ഒഴിവാക്കാൻ നിർദേശം
കുവൈത്ത് സിറ്റി: ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ലബനാനിലേക്ക് പോകാൻ ആഗ്രഹിക്കുന്ന പൗരന്മാരോട് യാത്ര വൈകിപ്പിക്കാൻ നിർദേശം. ലബനാനിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താണ് നിർദേശം. അശാന്തമായ സ്ഥലങ്ങളിൽ പോകരുത്. ലബനാൻ അധികാരികളുടെ നിർദേശങ്ങൾ അനുസരിക്കണം. വിവരങ്ങൾക്ക് എംബസിയുമായി ആശയവിനിമയം നടത്താനും അധികൃതര്‍ അറിയിച്ചു. ലബനാനിലുള്ള കുവൈത്ത് പൗരന്മാരോട് അവിടെ സാന്നിധ്യം അത്യാവശ്യമല്ലെങ്കിൽ സ്വമേധയ നാട്ടിലേക്ക് മടങ്ങാനും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.