അടൂർ എൻ.ആർ.​െഎ ഫോറം നിറക്കൂട്ട് ചിത്രകലാ മത്സരം ചിത്രകാരൻ സുനിൽ കുളനട ഉദ്​ഘാടനം ചെയ്യുന്നു

അടൂർ എൻ.ആർ.​െഎ ഫോറം നിറക്കൂട്ട് ചിത്രകലാ മത്സരം

കുവൈത്ത്​ സിറ്റി: അടൂർ എൻ.ആർ.​െഎ ഫോറം കുവൈത്ത്​ ചാപ്റ്ററി​െൻറ ആഭിമുഖ്യത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിവരാറുള്ള അടൂരോണം 2021 പരിപാടിയുടെ ഭാഗമായി നിറക്കൂട്ട് എന്ന പേരിൽ ഓൺ ലൈൻ ചിത്രകലാ മത്സരം സംഘടിപ്പിച്ചു.

ജൂനിയർ, സബ്ജൂനിയർ, ഇൻറർ മീഡിയേറ്റ്, സീനിയർ എന്നീ വിഭാഗങ്ങളിലായി നടന്ന മത്സരം കാവ്യ ചിത്രകാരനും ചിത്രകലാ അധ്യാപകനുമായ സുനിൽ കുളനട ഉദ്ഘാടനം ചെയ്തു.

മത്സരങ്ങൾക്ക് മുന്നോടിയായി ആദ്യചിത്രമായി നിലവിളക്ക് വരച്ചാണ്​ ചിത്രകലാ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തത്​.

പ്രസിഡൻറ് അനു പി. രാജൻ അധ്യക്ഷതവഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി കെ.സി. ബിജു സ്വാഗതം പറഞ്ഞു. കുവൈത്തിലെ ചിത്രകാരൻ ശ്രീകുമാർ വല്ലന കുട്ടികൾക്കുള്ള നിർദേശങ്ങൾ നൽകി. ഉപദേശക സമിതി ചെയർമാൻ ശ്രീകുമാർ എസ്. നായർ, വൈസ് പ്രസിഡൻറ് ജിജു മോളേത്ത് എന്നിവർ സംസാരിച്ചു.

റിജോ കോശി, ആദർശ് ഭുവനേശ്, ബിജു കോശി, എ.ജി. സുനിൽ കുമാർ, മനു വർഗീസ് എന്നിവർ മത്സരത്തിന് നേതൃത്വം നൽകി. ട്രഷറർ അനീഷ് എബ്രഹാം നന്ദി പറഞ്ഞു.

Tags:    
News Summary - Adoor NRI Forum Color Painting Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.