കുവൈത്ത് സിറ്റി: രാജ്യത്ത് സൈനിക യൂനിഫോമിന് സമാനമായ വസ്ത്രങ്ങളും ചിഹ്നങ്ങളും വിറ്റാൽ കർശന നടപടി ഉണ്ടാകും. ഇത്തരത്തിൽ ഉള്ളവയുടെ പ്രദർശനത്തിനും ഇറക്കുമതിക്കും കയറ്റുമതിക്കും വിലക്കുണ്ട്. സൈനിക യൂനിഫോം പോലെയുള്ള റെഡിമെയ്ഡ് വസ്ത്രങ്ങൾ ഇറക്കുമതി ചെയ്യുന്നതിനും കയറ്റുമതി ചെയ്യുന്നതിനും പ്രദർശിപ്പിക്കുന്നതിനും വിൽക്കുന്നതിനും വിപണനം ചെയ്യുന്നതിനുമുള്ള നിരോധനം വാണിജ്യ വ്യവസായ മന്ത്രാലയം സ്ഥിരീകരിച്ചു.
സൈനിക റാങ്കുകൾ, അലങ്കാരങ്ങൾ, ഇപ്പൗലെറ്റുകൾ, തൊപ്പികൾ, ബാഡ്ജുകൾ, സേനയുടെ അടയാളങ്ങൾ എന്നിവ പോലുള്ള സമാന വസ്തുക്കൾക്കും ഇത്തരത്തിൽ നിരോധനമുണ്ട്. ബന്ധപ്പെട്ട അധികാരികളുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ സ്റ്റോറുകളിൽ ഈ വസ്ത്രങ്ങളും ചരക്കുകളും നിർമിക്കുന്നതും വിൽക്കുന്നതും നിയമവിരുദ്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.