കുവൈത്ത് സിറ്റി: രാജ്യത്ത് നിയമലംഘകർക്കെതിരെ നടപടികൾ തുടരുന്നു. വിവിധ കേസുകളിൽ പിടിയിലാകുന്നവരെ രാജ്യത്തുനിന്ന് നാടുകടത്തുന്നുമുണ്ട്.
രണ്ടുമാസത്തിനിടെ ആഭ്യന്തര മന്ത്രാലയത്തിലെ കറക്ഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് സെക്ടറിലെ നാടുകടത്തൽ തടങ്കൽ വകുപ്പ് ഏകദേശം 6300 പ്രവാസികളുടെ നാടുകടത്തൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി.
ഈ വർഷം മേയ്, ജൂൺ മാസങ്ങളിലെ കണക്കാണിത്. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് പിടിയിലായവരാണ് ഇതിൽ ഭൂരിപക്ഷവും. വിദേശ നിയമലംഘകരെ മാതൃരാജ്യങ്ങളിലേക്ക് മടക്കി അയക്കുന്നത് വേഗത്തിലാക്കാൻ നടപടി പുരോഗമിക്കുകയാണ്.
നടപടിക്രമങ്ങൾ പൂർത്തിയാകുന്നതുവരെ താത്ക്കാലിക തടങ്കലിലുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും മാനുഷിക പിന്തുണ നൽകുന്നതും ഉറപ്പാക്കും. രാജ്യത്തുടനീളം നടക്കുന്ന സുരക്ഷാ പരിശോധനയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നുണ്ട്. നിയമവിരുദ്ധ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.