കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞവർഷം 323 പേർ വാഹനാപകടത്തിൽ മരിച്ചു. 2020ൽ 352 പേരാണ് മരിച്ചത്.
2019ൽ 365 2018ൽ 401 പേരും 2017ൽ 424 പേരും 2016ൽ 429 പേരുമാണ് കുവൈത്തിൽ വാഹനാപകടത്തിൽ മരിച്ചത്. ജനസംഖ്യയും വാഹനങ്ങളും വർധിച്ചിട്ടും മരണനിരക്ക് കുറഞ്ഞുവരുന്നത് ശുഭസൂചനയാണ്.
സമീപ വർഷങ്ങളിൽ വാഹനാപകടങ്ങളുടെ എണ്ണവും അപകട മരണവും കുറഞ്ഞുവരുന്നുണ്ട്. ഗതാഗത വകുപ്പ് നിയമലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ചതും മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും നടത്തിയ പ്രചാരണ പ്രവർത്തനങ്ങളും ഫലം ചെയ്തതായാണ് ഇത് സൂചിപ്പിക്കുന്നത്. മരണത്തിന് സാധ്യതയുണ്ടായിരുന്ന കേസുകൾ പരിക്കിൽ ഒതുങ്ങാൻ ഇത് വഴിയൊരുക്കി.
ഗതാഗത നിയമലംഘനങ്ങൾക്കുള്ള കുറഞ്ഞ ശിക്ഷ 50 ദീനാർ പിഴയിൽനിന്ന് 100 ദീനാറായി ഉയർത്തിയതും വാഹനം കസ്റ്റഡിയിലെടുക്കാനുള്ള തീരുമാനവും നിയമംലംഘിക്കുന്ന വാഹനങ്ങൾ രണ്ടുമാസത്തേക്കും ഡ്രൈവറെ 48 മണിക്കൂർ നേരത്തേക്കും കസ്റ്റഡിയിലെടുക്കുന്നതും ആളുകളെ ഗതാഗത നിയമങ്ങൾ പാലിക്കാൻ പ്രേരിപ്പിക്കുന്നു.
ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗവും മറ്റു ഗതാഗത നിയമലംഘങ്ങളുമാണ് മിക്കവാറും അപകടങ്ങൾക്കിടയാക്കിയതെന്ന് ഗതാഗത വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.