Posted On
date_range Updated On
date_range സ്വദേശിയുടെ വധശിക്ഷ റദ്ദാക്കി
കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വദേശിയുടെ വധശിക്ഷ അപ്പീൽ കോടതി റദ്ദാക്കി. വധശിക്ഷ റദ്ദാക്കണമെന്ന അപ്പീൽ പരിഗണിച്ചാണ് കോടതി ശിക്ഷ ജീവപര്യന്തം തടവായി കുറച്ചത്.
വ്യക്തിപരമായ തർക്കത്തെ തുടർന്ന് ഒരാളെ കൊലപ്പെടുത്തി എട്ടാം റിങ് റോഡിന് സമീപത്തെ മരുഭൂമിയിൽ കുഴിച്ചിട്ട കേസിലാണ് പ്രതിക്ക് കീഴ് കോടതി വധശിക്ഷ വിധിച്ചത്.
തെളിവ് നശിപ്പിക്കാൻ സഹായിച്ചതിന് പ്രതിയുടെ സഹോദരന് നേരത്തേ രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.