അബ്​ദുൽ കരീം

അബ്​ദുൽ കരീമി​െൻറ മൃതദേഹം നാട്ടിലേക്കയച്ചു

കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം മരിച്ച കുവൈത്ത് കെ.എം.സി.സി അംഗം അബ്​ദുൽ കരീമി​െൻറ മൃതദേഹം നാട്ടിലേക്കയച്ചു. ശനിയാഴ്ച വൈകീട്ട് നാലിനുള്ള വിമാനത്തിൽ കൊച്ചിയിലേക്കാണ് മൃതദേഹം കൊണ്ടുപോയത്.

തിരൂരങ്ങാടി കോഴിച്ചെന പെരുമണ്ണ സ്വദേശിയാണ്​. പരേതനായ ചങ്ങനാശ്ശേരി ബീരാൻ ഹാജിയുടെ മകനാണ്. ഉയർന്ന രക്തസമ്മർദത്തെ തുടർന്ന് രണ്ടു മാസമായി അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കെ.എം.സി.സി സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ ഹംസ കരിങ്കപ്പാറ, ഷാഫി കൊല്ലം എന്നിവരാണ് മൃതദേഹം നാട്ടിലയക്കാനുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.