കുവൈത്ത് സിറ്റി: കുവൈത്തിൽ ഒമ്പത് വർഷമായി സ്വന്തം വീട്ടിൽ തടങ്കലിൽ ആക്കപ്പെട്ട സ്ത്രീയെ സുരക്ഷ അധികൃതർ മോചിപ്പിച്ചു.
മൂന്നു സഹോദരിമാരും രണ്ടു സഹോദരന്മാരും ചേർന്നാണ് ഒമ്പതു വർഷക്കാലം സഹോദരിയെ വീട്ടിലെ മുറിയിൽ ബന്ധിയാക്കിയത്. 15 വയസ്സ് കൂടുതലുള്ള ഭർത്താവിെൻറ അടുത്തേക്ക് മടങ്ങാൻ വിസമ്മതിച്ചതായിരുന്നു കാരണം. കുറ്റക്കാരായ സഹോദരങ്ങളെ കസ്റ്റഡിയിലെടുക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു.
തടവിലാക്കപ്പെട്ട സ്ത്രീക്ക് സുഹൃത്തുമായി ഫോണിൽ സംസാരിക്കാൻ ഉള്ള ഒരു സാഹചര്യം ഒത്തുവന്നതാണ് മോചനത്തിലേക്ക് വഴിവെച്ചത്. ഇവർ നൽകിയ വിവരം അനുസരിച്ച് സുഹൃത്ത് പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. സുരക്ഷാ സംഘമെത്തി സ്ത്രീയെ തടങ്കലിൽനിന്ന് മോചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.