കുവൈത്ത് സിറ്റി: രാജ്യത്ത് ജനസംഖ്യ കണക്കുകളുമായി ബന്ധപ്പെട്ട പുതിയ സേവനം അവതരിപ്പിച്ച് സിവിൽ ഇൻഫർമേഷൻ അതോറിറ്റി. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ ജനസംഖ്യയിലുണ്ടായ വർധന ജില്ല തിരിച്ചു മനസ്സിലാക്കാൻ സാധിക്കുന്നതാണ് പുതിയ സംവിധാനം. സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ വെബ്സൈറ്റിലാണ് ജില്ലകൾ അടിസ്ഥാനമാക്കി ജനസംഖ്യ വളർച്ച അറിയാനുള്ള സംവിധാനം സജ്ജീകരിച്ചത്. 1990 മുതൽ 2021 വരെ രാജ്യത്തെ ഓരോ താമസ മേഖലയിലെയും ജനസംഖ്യയിലുണ്ടായ വർധന ഇൻഫോ ഗ്രാഫിക് രൂപത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്നതാണ് സംവിധാനം. ഓരോ പ്രദേശത്തെയും മൊത്തം ജനസംഖ്യയും വിദേശികളുടെയും സ്വദേശികളുടെയും തരം തിരിച്ചുള്ള എണ്ണവും ലഭ്യമാണ്. 1990 വരെയുള്ള ഓരോ വർഷത്തെയും കണക്കുകളും പുതിയ സേവനത്തിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാകും. പാസി വെബ്സൈറ്റിൽനിന്നുള്ള കണക്കനുസരിച്ച് ഫർവാനിയ ഗവർണറേറ്റിലെ ജലീബ് അൽ ശുയൂഖിൽ 1990ൽ 1,37,763 വിദേശികൾ താമസിച്ചിരുന്നത് 2021 ആയപ്പോഴേക്ക് 2,66,815 ആയി വർധിച്ചതായി കാണാം. ജലീബ് നിവാസികളായ സ്വദേശികളുടെ എണ്ണം 1990ൽ 8911 ആയിരുന്നത് 2011 ആയപ്പോൾ 4353 ആയി കുറഞ്ഞതായും പുതിയ സേവനത്തിലൂടെ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.