കുവൈത്ത് ഡൈവിംഗ് സംഘം വലകൾ നീക്കം ചെയ്യുന്നു


പവിഴപ്പുറ്റിൽ കുടുങ്ങി കാൽ ടൺ വലകൾ; ആരിഫ്ജാൻ കടലിൽ വൻ ശുചീകരണം

കുവൈത്ത് സിറ്റി: അരിഫ്ജാൻ കടൽമേഖലയിൽ നിന്ന് കാൽ ടണ്ണോളം ഉപേക്ഷിച്ച മത്സ്യബന്ധന വലകൾ നീക്കം ചെയ്തു. പവിഴപ്പുറ്റുകളിൽ കുടുങ്ങിയ വലകളാണ് കുവൈത്ത് ഡൈവിംഗ് സംഘം നീക്കം ചെയ്തത്. വലയിൽ കുടുങ്ങിയ നിരവധി സമുദ്രജീവികളെയും സംഘം രക്ഷപ്പെടുത്തി. 12 മീറ്റർ ആഴത്തിൽ നടത്തിയ ശുചീകരണ ദൗത്യത്തിലാണ് വലകൾ നീക്കം ചെയ്തത്. പവിഴപ്പുറ്റുകളും സമുദ്രജീവികളും സംരക്ഷിക്കുകയായിരുന്നു ലക്ഷ്യം.

ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലകൾ (ഗോസ്റ്റ് നെറ്റുകൾ) പവിഴപ്പുറ്റുകൾക്ക് നാശമുണ്ടാക്കുകയും മത്സ്യങ്ങളെയും മറ്റ് സമുദ്രജീവികളെയും കുടുക്കി മരണത്തിന് കാരണമാവുകയും ചെയ്യുമെന്ന് സംഘം ചൂണ്ടികാട്ടി. ആരിഫ്ജാനിൽ വിജയകരമായി പൂർത്തിയാക്കിയ പ്രവർത്തനം പ്രദേശത്തെ പാരിസ്ഥിതിക സന്തുലിതാവസ്ഥ വീണ്ടെടുക്കുന്നതിലേക്കുള്ള പ്രധാന ചുവടുവപ്പാണെന്നും സൂചിപ്പിച്ചു.

Tags:    
News Summary - Kuwait Divers Save Marine Life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.