Posted On
date_range Updated On
date_range പ്രവാസികൾക്ക് ഡിജിറ്റൽ സ്റ്റാറ്റസ് മാറ്റൽ സേവനം ആരംഭിച്ച് കുവൈത്ത് സിറ്റി സിവിൽ ഇൻഫർമേഷൻ അതോറിറ്റി
കുവൈത്ത് സിറ്റി: ആർട്ടിക്കിൾ 7 ബിസ് പ്രകാരമുള്ള പ്രവാസികൾക്ക് ഡിജിറ്റൽ സ്റ്റാറ്റസ് മാറ്റൽ സേവനം ആരംഭിച്ച് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ.
സഹൽ ആപ്പ് വഴിയോ സിവിൽ ഇൻഫർമേഷൻ വെബ്സൈറ്റ് വഴിയോ അപേക്ഷ നൽകാം. സ്റ്റാറ്റസ് മാറ്റുന്നതിനായി പാസി ഓഫീസുകളിൽ നേരിട്ട് എത്തേണ്ടതില്ല. യോഗ്യരായവർക്ക് ആവശ്യമായ നടപടികൾ ഓൺലൈനായി പൂർത്തിയാക്കാം. നടപടികൾ ലളിതമാക്കാനും സേവനം വേഗത്തിലാക്കാനുമാണ് പുതിയ സംവിധാനമെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.