കെഡിഎൻഎ സൂര്യ കൃഷ്ണമൂർത്തി അനുസ്മരണം വ്യാഴാഴ്ച
കുവൈത്ത് സിറ്റി: കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) നാടകപ്രവർത്തകനും സാംസ്കാരിക പ്രതിഭയുമായിരുന്ന സൂര്യ കൃഷ്ണമൂർത്തി അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു. ‘ഓർമ്മകളിലെ സൂര്യപ്രഭ’ എന്ന പേരിൽ വ്യാഴാഴ്ച വൈകീട്ട് ആറിന് ഫർവാനിയ മെഡെക്സ് കെയർ മെഡിക്കൽ സെന്ററിലാണ് അനുസ്മരണം.
നാടക-സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യ കൃഷ്ണമൂർത്തിയുടെ കലാപ്രതിഭയും മലയാളി സമൂഹവുമായി അദ്ദേഹം പുലർത്തിയിരുന്ന സ്നേഹബന്ധങ്ങളും അനുസ്മരണച്ചടങ്ങിൽ സ്മരിക്കും. കുവൈത്തിലെ കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരും സുഹൃത്തുക്കളും കലാസ്നേഹികളും പങ്കെടുക്കും.
കുവൈത്തിലെ മലയാളി സമൂഹവുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന സൂര്യ കൃഷ്ണമൂർത്തിയുടെ കലാപ്രവർത്തനങ്ങളും സാംസ്കാരിക ഇടപെടലുകളും അദ്ദേഹം സമ്മാനിച്ച മറക്കാനാവാത്ത ഓർമ്മകളും അനുസ്മരണച്ചടങ്ങിൽ പങ്കുവെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.