അരുൺ കൊല്ലം, അനിൽ കൊച്ചി, ഗിരീഷ് വയനാട്
Posted On
date_range Updated On
date_range റിഗ്ഗായ് സൗഹൃദവേദി ഭാരവാഹികളെ തെരഞ്ഞെടുത്തു
കുവൈത്ത് സിറ്റി: കെ.ഐ.ജി റിഗ്ഗായ് ഏരിയ സൗഹൃദ വേദി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റിഗ്ഗായ് സൗഹൃദ വേദി ഹാളിൽ നടന്ന തെരഞ്ഞെടുപ്പിന് കെ.ഐ.ജി കേന്ദ്ര സെക്രട്ടറി അഡ്വ. സിറാജ് സ്രാമ്പിക്കൽ നേതൃത്വം നൽകി. ഭാരവാഹികളായി അരുൺ കൊല്ലം (പ്രസിഡന്റ്), അനിൽ കൊച്ചി (സെക്രട്ടറി), ഗിരീഷ് വയനാട് (വൈസ് പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു.
സൗഹൃദ വേദി പ്രസിഡന്റ് ഗിരീഷ് വയനാട് അധ്യക്ഷത വഹിച്ചു. അബ്ദുൽ റസാഖ് എൻ.പി, അരുൺ കൊല്ലം, അനിൽ കൊച്ചി, ബിജു മല്ലശ്ശേരി എന്നിവർ സംസാരിച്ചു. കോർഡിനേറ്റർ ഷമീർ കെ സി സ്വാഗതവും, അജ്മൽ കറുത്തേടത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.