Posted On
date_range Updated On
date_range ഫഹാഹീലിൽ കെട്ടിടത്തിൽ തീപിടിച്ചു
കുവൈത്ത് സിറ്റി: ഫഹാഹീലിൽ കെട്ടിടത്തിൽ തീപിടിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് കെട്ടിടത്തിലെ ആറാംനിലയിൽ തീപടർന്നത്. ഫഹാഹീൽ, അഹ്മദി അഗ്നിശമന സേനകൾ ഉടൻ സഥലത്തെത്തി കെട്ടിടത്തിൽനിന്ന് താമസക്കാരെ ഒഴിപ്പിച്ചു. സംഭവത്തിൽ ആർക്കും കാര്യമായ പരിക്കുകളില്ല. ഫർണിച്ചറുകൾക്കും ഉപകരണങ്ങൾക്കും കേടുപാടുകൾ വന്നു. വൈകാതെനിയന്ത്രണ വിധേയമാക്കിയതായി അഗ്നിശമന സേന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.